Posts

ഒരു കെമ്മനഗുണ്ടി (Kemmangundi) യാത്ര - Sep 26–28, 2009

Bangalore – Kemmangundi - 220 Km by road ഒരു ദിവസം ഒരു സുഹൃത്ത് അതിരാവിലെ വിളിച്ചിട്ടു ചോദിക്കുവാ നീ കെമ്മനഗുണ്ടി വരുന്നോ എന്ന് , ഏതാണ് സ്ഥലം എന്ന് കൂടി ചോദിക്കാതെ ഉറക്കപിച്ചിന് സമ്മതം മൂളി , എന്നിട്ടു വീണ്ടും സുഖമായീ ഉറങ്ങി.10 മണിക്ക് എഴുന്നേറ്റപ്പോൾ ഫോൺ വിളിയുടെ കാര്യം ഓർമ്മവന്നു , തിരിച്ചു വിളിച്ചപ്പോൾ , അവൻ പറഞ്ഞു എല്ലാം ഓക്കേ ആണന്നു, ഓൺലൈനിൽ സ്ഥലം ചെക്ക് ചെയ്തപ്പോൾ കണ്ടു Summer retreat of Krishnaraja Wodeyar IV. യാത്രയുടെ തലേ ദിവസം 3 പേര് മാത്രം , ഞാനും വേറെ രണ്ടു പേരും . സുഹൃത്ത യാത്രാ ഡീറ്റെയിൽസ് പറഞ്ഞു , ട്രെയിനിൽ Birur വരെ പിന്നെ ജീപ്പിൽ 33 Km, കെമ്മനഗുണ്ടി, താമസം Horticultural Department of Karnataka യുടെ റിസോർട്ടിൽ . റിസോർട് അവൻ ലാൽബാഗിൽ വിളിച്ചു ബുക്ക് ചെയ്തിരുന്നു. ലാൽബാഗിൽ വിളിച്ചപ്പോൾ അവനു റിസോർട് അഡ്മിനിസ്ട്രേറ്ററുടെ ഫോൺ നമ്പർ വാങ്ങി ,ഒരു കിളിനാദം പോലും. ബാച്ച്ലർ ആയിരുന്ന ഞങ്ങളുടെ മനസ്സിൽ ലഡുകൾ പൊട്ടി. യാത്ര ദിവസം അതിരാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മനസിലായീ , ശതാപ്തി എക്സ്പ്രസ്സ് പോയീ എന്നും , എനിക്കുള്ളത് hobli fast പാസ്സന്ജർ ആണെന്നും . പിന്നെ എമർജൻസി വിൻ...

ഹംപി –ആനന്ദം

18 വർഷമായീ കൊണ്ടുനടക്കുന്ന ഒരു സ്വപ്നം , ഹംപി യാത്ര . ഒരു ദിവസം ഒരുചർച്ചയിൽ എന്റെ ഭാര്യ സഹോദരൻ പറയുകയാണ് അവർക്കു ഒരു ഹംപി പ്ലാൻ ഉണ്ടന്ന് , കാര്യമാക്കിയില്ല എങ്കിലും എന്റെ ആഗ്രഹം പ്രകടപ്പിച്ചു . ഒരു ദിവസം ഒരു മെസ്സേജ് വിത്ത് ഹോട്ടൽ ബുക്കിംഗ് -- ട്രിപ്പ് ടു ഹംപി ഉറപ്പിച്ചിരിക്കുന്നു . ബാംഗ്ലൂരുവിൽ നിന്നും ചിത്രദുർഗ വഴി ഹംപി ആയിരുന്നു ഞങ്ങളുടെ റൂട് .355 Km . ഒന്നാംതരം ഹൈ വേ . രാവിലെ 6 മണിക്ക് ഞങ്ങൾ യാത്ര തിരിച്ചു , ചന്നം പിന്നം മഴ , അതുകൊണ്ടു പതുക്കെയാണ് വണ്ടി ഓടിച്ചത് . 8 മണിയായപ്പോൾ വിശക്കാൻ തുടങ്ങി അപ്പോൾ തുടങ്ങിയതാ ഹോട്ടൽ നോക്കാൻ , അവസാനം ഒരു കൂതറ സ്ഥാലത്തുനിന്നും ബ്രേക്ക് ഫാസ്റ്റ് ( ബാംഗ്ലൂർ - ഹംപി റോഡിൽ ഫാമിലി റെസ്റ്റാന്റ്സ് ഇല്ല , കുറെ ഏറെ ഡാബകൾ മാത്രം .) ചിത്ര ദുർഗ എത്തുമ്പോൾ നമ്മളെ എതിരേൽക്കുന്നതു കാറ്റാടി പാടങ്ങൾളുടെ ഒരു നിരകളാണ് , ഒരു ശരാശരി മലയാളിയെ സംബന്ധിച്ചു ഒരദ്ഭുദം തന്നെ , പിന്നെ ചാറ്റൽ മഴ , അത് ആ കാഴ്ചയെ കൂടുതൽ ഭംഗിആക്കി . വണ്ടി നിർത്തി ഫോട്ടോ പിടിച്ചു , കൂടെയുള്ള ...

വേണ്ടാ വേണ്ട ....സംസാരം വേണ്ട

ഞാൻ ബാച് ‌ ലർ ആയീ   ബംഗ്ലൂയൂരിൽ കഴിയുന്ന കാലം. എൻ്റെ സുഹൃത്തിന്റെ വീട്ടിൽ ചുമ്മാ ഒരു വാരാന്ത്യം ആഘോഷിക്കാൻ പോയീ . അവന്റെ വീടിൻ്റെ അടുത്ത് ഒരു ബാംഗ്ലൂർ മലയാളിയും അയാളുടെ കന്നഡക്കാരി ഭാര്യയും താമസിച്ചിരുന്നു. വളരെ നല്ല മനുഷ്യൻ, വല്ലപ്പോഴും മിച്ചം വരുന്ന ഭക്ഷണം പട്ടിക്ക് കൊടുക്കാതെ ഞങ്ങൾക്ക് തരുമായിരുന്നു. ഞങ്ങളുടെ അവസ്ഥ പട്ടിയേക്കാളും മെച്ചമൊന്നും ആയിരുന്നില്ല , അതുകൊണ്ട് പ്രതേകിച്ചു വിഷമം ഒന്നും തോന്നിയിട്ടില്ല. അവര് തരുന്നത് വാങ്ങി മൃഷ്ടാംഗം ഭക്ഷിക്കും. ഒരു ദിവസം എന്റെ സുഹൃത്തും അയാളും   കൂടി പുറത്തു സംസാരിച്ചു നിൽകുവായിരുന്നു . എന്തോ വിഷയം , ഞാൻ കമ്പ്യൂട്ടറിൽ ഒരു സിനിമ കണ്ടുകൊണ്ടിക്കുന്നു . ആ കന്നഡ മലയാളീടെ സഹധർമണി അവരുടെ വീടിൻ്റെ വാതുക്കൽ ഇരിക്കുന്നു . കൈയ്യിലെ   മുറത്തിൽ നിന്ന് എന്തോ നുള്ളിപ്പെറുക്കി ചെയ്യുന്നു . ആ തരുണി അവരുടെ കെട്ടിയവൻ പറയുന്നത് ശ്രദ്ധിക്കൂന്നുണ്ട് . കാര്യങ്ങൾ ഒരു ബോറൻ സിനിമ പോലെ വലിഞ്ഞു പോകുന്നു . അയാളുടെ എന്തോ ഫലിതത്തിന്റെ   മറുപടിയായീ എൻ്റെ   സുഹൃത്ത് അയാളോട്   പറഞ്...

ഒരു ലിഫ്റ്റ് കഥ

ഞാൻ പഠനത്തിനായി   ഒറീസ്സയിൽ ആയിരിക്കുന്ന സമയം ; ഞങ്ങടെ കോളേജ് ഒരു പട്ടിക്കാട്ടിൽ ആണ്. ഒരു മുട്ടായീ വാങ്ങാൻപോലും അടുത്തുള്ള മാർക്കറ്റിൽ പോകണം. 2.5 കിലോമീറ്റർ നടപ്പ് .ഹൈടെൻഷൻ ഇലക്ട്രിക്ക് ലൈനിന്റെ ഇരമ്പൽ കേട്ട് നടക്കണം . പിന്നെ അങ്ങനെ നടക്കുമ്പോൾ ഒരു ഗുണമുണ്ട് ; സ്വപ്നം കാണാം , മിക്കവാറും യാത്രകൾ രാത്രിആയതുകൊണ്ടു ദിവാസ്വപ്‌നം എന്ന് പറയാൻ പറ്റില്ല. സുഖമുള്ള സ്വപ്‌നങ്ങൾ ... പഠിച്ചു ജോലിവാങ്ങി…കാർ വാങ്ങി ....ലൈൻ അടിച്ചു പെണ്ണുകെട്ടി .... അങ്ങനെ സുഖമുള്ള സ്വപ്നങ്ങൾ നെയ്യാം.... അങ്ങനെ ഒരു ദിവസം നടക്കുമ്പോൾ ഒരു സൈക്കിൾ ബെൽ.... ഒരു നോൺ ടീച്ചിങ് സ്റ്റാഫ് ആണ്.. നല്ല പുഷ്‌ടിയുള്ള മനുഷ്യൻ. ലിഫ്റ്റ് വേണോ എന്നൊരു സ്നേഹമയമായ ചോദ്യം.സസന്തോഷം സമ്മതം മൂളി. പുണ്യവാനായ ഈ മനുഷ്യസ്നേഹിയേ ദൈവം അനുഗ്രഹിക്കും എന്ന് മനസ്സിൽ പറഞ്ഞു . ഭീമാകായനായ ആ മനുഷ്യസ്നേഹി   സൈക്ലിളിൽനിന്നിറങ്ങി, എന്നിട്ടു പറയുവാ ... നീ സൈക്കിൾ ചവിട്ടിക്കോ ,ഞാൻ മുൻപിൽ ഇരിക്കാം എന്ന്. 55   കിലോ തൂക്കമുള്ള ഞാൻ 80 കിലോ തൂക്കമുള്ള ആ മൃഗത്തെയും വച്ച് 2 Km സൈക്കിൾചവിട്ടണം എന്ന് സാരം . ലിഫ്റ്റ് വേണം എന്നുപറഞ്ഞതുകൊണ്ടു ഇനി...