Posts

പിശുക്ക്

  ഒരിടത്ത് ഒരു പിശുക്കൻ ഉണ്ടായിരുന്നു . അയാളുടെ പിശുക്കിന് ഒരു പ്രത്യേകതയുണ്ടായിരുന്നു ആവശ്യം ഇല്ലാത്തടുത്തു പിശുക്ക് കാണിക്കുന്ന മനുഷ്യൻ . ഈ പിശുക്ക് അയാൾക്ക് പലപ്രാവശ്യം വിനകൾ വരുത്തിയിട്ടുണ്ട് എന്നാലും അയാൾക്ക് ആ പിശുക്ക് ഒരു ഹരമാണ് . " ജാതിയാൽ ഉള്ളത് തൂത്താ പോകുമോ ". ഒരിക്കൽ അയാൾ മുടി വെട്ടാൻ പോയി . സാധാരണ മുടി വെട്ടുന്ന അതേ ബാർബറിനടുത്ത് . അയാളുടെ മൊട്ടത്തല ഹെയർ സ്റ്റൈൽ ബാർബറിന് നന്നായി അറിയാം . സാധാരണ പോലെ തന്നെ അയാൾ പോയി ബാർബറിന്റെ കസേരയിലിരുന്നു . ബാർബറിനെ നോക്കി ഒന്ന് ചിരിച്ചു . ബാർബർ മുടിവെട്ട് തുടങ്ങി . പ്രത്യേകിച്ച് വെട്ടാൻ ഒന്നുമില്ല ,, ട്രിമ്മർ വച്ച് സൈഡ് മുഴുവൻ കുറ്റി പോലെ ആക്കി തരും . മുടിവെട്ട് മഹാമഹം കഴിഞ്ഞപ്പോൾ ബാർബർ അയാളെ നോക്കി ഒന്ന് ചിരിച്ചു ; കലാപരിപാടി തീർന്നെന്ന് അർത്ഥം . അയാൾ നോക്കിയപ്പോൾ സൈഡിലെ മുടിയുടെ കനം ഇത്തിരി കൂടുതൽ . അയാളെ പിശുക്കൻ ഉണർന്നു . ബാർബറെ നോക്കി അയാൾ ചിരിച്ചില്ല പകരം സൈഡിലെ മുടി കാണിച്ചിട്ട് പറഞ്ഞു “ പോരാ ” . ബാർബർ വീണ്ടും ട്രിമ്മർ എടുത്ത് മാര

ക്വാറന്റൈൻ ജീവിതം 😊

Image
  എസിയുടെ  നനുനനത തണുപ്പിൽ പട്ടുമെത്തയിൽ ഇരുന്നു അയാൾ 17 ആമത്തെ  നിലയിലെ , ആ വലിയ ജനാലയിലൂടെ പുറത്തേക്കു വിശാലമായ നീല കടലിനെ നോക്കിയിരുന്നു .  ഒന്ന് നെടുവീര്പെട്ടശേഷം , അയാൾ കലണ്ടറിൽ നോക്കി , അയാൾ അവിടെ വന്നിട്ട്  4   ദിവസങ്ങൾ കഴിഞ്ഞു. ക്ലോക്കിൽ 12 ;30   ആകാൻ പോകുന്നു. ഉച്ച ഭക്ഷണം വരാനുള്ള സമയം ആയീ എന്ന് അയാൾ മനസ്സിൽ ഓർത്തു.  കോഴിയിറച്ചിയും പച്ചക്കറികളും പഴങ്ങളും ചേർന്നെത്തുന്ന ആ ഊണിനെ അയാൾ വെറുത്തു തുടങ്ങിയിരുന്നു .   അയാൾ തന്റെ ഫോണിലേക്കു തിരിഞ്ഞു നോക്കി , Whatsapp ഇൽ തുറക്കാതെ കിടക്കുന്ന മെസ്സേജുകളിൽ അയാൾക്ക്‌ ഒരു തത്പര്യവും തോന്നിയില്ല .  വെറുതെ ഫോണിൽ പരാതിയപ്പോൾ സിനിമ കാണാനും പട്ടു കേൾക്കാനുംനുമുള്ള apps അയാൾ കണ്ടു. എങ്കിലും അതൊന്നു തുറന്നു നോക്കാനുള്ള മനസ് അയാൾക്കില്ലായിരുന്നു . ആ മുറിയിലെ വിരസത നിറഞ്ഞ നിശബ്ദദ അയാളെ പതുകെ പതുകെ കീഴ്പ്പെടുത്തുന്ന അയാൾ മനസിലാക്കിയിരുന്നു.   ഘോരമായ നിശബ്ദടയിൽ , അയാൾക്ക്‌ അയാളുടെ ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു , രക്ത ധമനികളുടെ ചോരയോടുന്ന ശബ്‌ദം അസഹനീയമായേ തുടങ്ങിയിരുന്നു . ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്ന അയാൾക്ക്‌ , അതൊരു ഭീകരാസത്വത്തെ പോലെ പല്ലിളിച

ഒരു കെമ്മനഗുണ്ടി (Kemmangundi) യാത്ര - Sep 26–28, 2009

Bangalore – Kemmangundi - 220 Km by road ഒരു ദിവസം ഒരു സുഹൃത്ത് അതിരാവിലെ വിളിച്ചിട്ടു ചോദിക്കുവാ നീ കെമ്മനഗുണ്ടി വരുന്നോ എന്ന് , ഏതാണ് സ്ഥലം എന്ന് കൂടി ചോദിക്കാതെ ഉറക്കപിച്ചിന് സമ്മതം മൂളി , എന്നിട്ടു വീണ്ടും സുഖമായീ ഉറങ്ങി.10 മണിക്ക് എഴുന്നേറ്റപ്പോൾ ഫോൺ വിളിയുടെ കാര്യം ഓർമ്മവന്നു , തിരിച്ചു വിളിച്ചപ്പോൾ , അവൻ പറഞ്ഞു എല്ലാം ഓക്കേ ആണന്നു, ഓൺലൈനിൽ സ്ഥലം ചെക്ക് ചെയ്തപ്പോൾ കണ്ടു Summer retreat of Krishnaraja Wodeyar IV. യാത്രയുടെ തലേ ദിവസം 3 പേര് മാത്രം , ഞാനും വേറെ രണ്ടു പേരും . സുഹൃത്ത യാത്രാ ഡീറ്റെയിൽസ് പറഞ്ഞു , ട്രെയിനിൽ Birur വരെ പിന്നെ ജീപ്പിൽ 33 Km, കെമ്മനഗുണ്ടി, താമസം Horticultural Department of Karnataka യുടെ റിസോർട്ടിൽ . റിസോർട് അവൻ ലാൽബാഗിൽ വിളിച്ചു ബുക്ക് ചെയ്തിരുന്നു. ലാൽബാഗിൽ വിളിച്ചപ്പോൾ അവനു റിസോർട് അഡ്മിനിസ്ട്രേറ്ററുടെ ഫോൺ നമ്പർ വാങ്ങി ,ഒരു കിളിനാദം പോലും. ബാച്ച്ലർ ആയിരുന്ന ഞങ്ങളുടെ മനസ്സിൽ ലഡുകൾ പൊട്ടി. യാത്ര ദിവസം അതിരാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മനസിലായീ , ശതാപ്തി എക്സ്പ്രസ്സ് പോയീ എന്നും , എനിക്കുള്ളത് hobli fast പാസ്സന്ജർ ആണെന്നും . പിന്നെ എമർജൻസി വിൻ

ഹംപി –ആനന്ദം

18 വർഷമായീ കൊണ്ടുനടക്കുന്ന ഒരു സ്വപ്നം , ഹംപി യാത്ര . ഒരു ദിവസം ഒരുചർച്ചയിൽ എന്റെ ഭാര്യ സഹോദരൻ പറയുകയാണ് അവർക്കു ഒരു ഹംപി പ്ലാൻ ഉണ്ടന്ന് , കാര്യമാക്കിയില്ല എങ്കിലും എന്റെ ആഗ്രഹം പ്രകടപ്പിച്ചു . ഒരു ദിവസം ഒരു മെസ്സേജ് വിത്ത് ഹോട്ടൽ ബുക്കിംഗ് -- ട്രിപ്പ് ടു ഹംപി ഉറപ്പിച്ചിരിക്കുന്നു . ബാംഗ്ലൂരുവിൽ നിന്നും ചിത്രദുർഗ വഴി ഹംപി ആയിരുന്നു ഞങ്ങളുടെ റൂട് .355 Km . ഒന്നാംതരം ഹൈ വേ . രാവിലെ 6 മണിക്ക് ഞങ്ങൾ യാത്ര തിരിച്ചു , ചന്നം പിന്നം മഴ , അതുകൊണ്ടു പതുക്കെയാണ് വണ്ടി ഓടിച്ചത് . 8 മണിയായപ്പോൾ വിശക്കാൻ തുടങ്ങി അപ്പോൾ തുടങ്ങിയതാ ഹോട്ടൽ നോക്കാൻ , അവസാനം ഒരു കൂതറ സ്ഥാലത്തുനിന്നും ബ്രേക്ക് ഫാസ്റ്റ് ( ബാംഗ്ലൂർ - ഹംപി റോഡിൽ ഫാമിലി റെസ്റ്റാന്റ്സ് ഇല്ല , കുറെ ഏറെ ഡാബകൾ മാത്രം .) ചിത്ര ദുർഗ എത്തുമ്പോൾ നമ്മളെ എതിരേൽക്കുന്നതു കാറ്റാടി പാടങ്ങൾളുടെ ഒരു നിരകളാണ് , ഒരു ശരാശരി മലയാളിയെ സംബന്ധിച്ചു ഒരദ്ഭുദം തന്നെ , പിന്നെ ചാറ്റൽ മഴ , അത് ആ കാഴ്ചയെ കൂടുതൽ ഭംഗിആക്കി . വണ്ടി നിർത്തി ഫോട്ടോ പിടിച്ചു , കൂടെയുള്ള