ഒരു ലിഫ്റ്റ് കഥ


ഞാൻ പഠനത്തിനായി  ഒറീസ്സയിൽ ആയിരിക്കുന്ന സമയം ; ഞങ്ങടെ കോളേജ് ഒരു പട്ടിക്കാട്ടിൽ ആണ്. ഒരു മുട്ടായീ വാങ്ങാൻപോലും അടുത്തുള്ള മാർക്കറ്റിൽ പോകണം. 2.5 കിലോമീറ്റർ നടപ്പ് .ഹൈടെൻഷൻ ഇലക്ട്രിക്ക് ലൈനിന്റെ ഇരമ്പൽ കേട്ട് നടക്കണം . പിന്നെ അങ്ങനെ നടക്കുമ്പോൾ ഒരു ഗുണമുണ്ട് ; സ്വപ്നം കാണാം , മിക്കവാറും യാത്രകൾ രാത്രിആയതുകൊണ്ടു ദിവാസ്വപ്‌നം എന്ന് പറയാൻ പറ്റില്ല. സുഖമുള്ള സ്വപ്‌നങ്ങൾ ... പഠിച്ചു ജോലിവാങ്ങി…കാർ വാങ്ങി ....ലൈൻ അടിച്ചു പെണ്ണുകെട്ടി .... അങ്ങനെ സുഖമുള്ള സ്വപ്നങ്ങൾ നെയ്യാം....

അങ്ങനെ ഒരു ദിവസം നടക്കുമ്പോൾ ഒരു സൈക്കിൾ ബെൽ.... ഒരു നോൺ ടീച്ചിങ് സ്റ്റാഫ് ആണ്.. നല്ല പുഷ്‌ടിയുള്ള മനുഷ്യൻ. ലിഫ്റ്റ് വേണോ എന്നൊരു സ്നേഹമയമായ ചോദ്യം.സസന്തോഷം സമ്മതം മൂളി. പുണ്യവാനായ ഈ മനുഷ്യസ്നേഹിയേ ദൈവം അനുഗ്രഹിക്കും എന്ന് മനസ്സിൽ പറഞ്ഞു .

ഭീമാകായനായ ആ മനുഷ്യസ്നേഹി  സൈക്ലിളിൽനിന്നിറങ്ങി, എന്നിട്ടു പറയുവാ ... നീ സൈക്കിൾ ചവിട്ടിക്കോ ,ഞാൻ മുൻപിൽ ഇരിക്കാം എന്ന്. 55  കിലോ തൂക്കമുള്ള ഞാൻ 80 കിലോ തൂക്കമുള്ള ആ മൃഗത്തെയും വച്ച് 2 Km സൈക്കിൾചവിട്ടണം എന്ന് സാരം .

ലിഫ്റ്റ് വേണം എന്നുപറഞ്ഞതുകൊണ്ടു ഇനി വേണ്ട എന്ന് പറയാനും പറ്റില്ലല്ലോ ദൈവമേ . അയാള് ക്രോസ് ബാറിൽ കയറി ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. ഞാൻ എല്ലാദൈവങ്ങളെയും മനസ്സിൽ ശപിച്ചു , ഒടുവിൽ വേറെ മാർഗ്ഗമില്ലാത്ത ഞാൻ അയാളെ ചുമക്കാൻ തീരുമാനിച്ചു... ക്രിസ്ത്യാനി ആയതുകൊണ്ട് അധികം അന്വേഷിച്ചു പോകേണ്ടിവന്നില്ല.. മരകുരിശു ചുമക്കുന്ന യേശുവിനെ മനസ്സിൽ ഓർത്ത്‌ സൈക്കിൾ ചവിട്ടാനുള്ള ശ്രമം തുടങ്ങി... എവിടെ നീങ്ങാൻ ... അവസാനം പതുക്കെ പതുക്കെ സൈക്കിൾ ഉരുളാൻ തുടങ്ങി (അതിനു എന്നോട് പാവംതോന്നിയിരിക്കും) . 

മാർക്കറ്റിന്റെ ആദ്യ വഴിയിൽ തന്നെ ഞാൻ സൈക്കിൾ നിർത്തി ചാടിയിറങ്ങി ,നന്ദി പറയാൻ പറ്റിയില്ല , ശ്വാസം കിട്ടേണ്ടേ ... എന്തൊക്കെയോ മുരണ്ടു, പിന്നെ ഒറ്റയോട്ടം ആയിരുന്നു. ആദ്യത്തെ കടയിൽ കയറി 2 ബൂസ്റ്റ് കാപ്പി കുടിച്ചു . പിന്നെ ഒരു അരലിറ്റർ പാലും .കോളേജിൽ എത്തി ഈ കഥ പറഞ്ഞപ്പോൾ എല്ലാവരിലും ഒരു നിസ്സംഗഭാവം... പിന്നെയല്ലേ  മനസിലായത് എല്ലാവർക്കിട്ടും  അയ്യാള് ഈ പണി കൊടിത്തിട്ടുണ്ട് ..

പിന്നീട് ഒരിക്കലും ആ വഴിയിൽ ഞാൻ ലിഫ്റ്റ് വാങ്ങിയിട്ടില്ല . ആരേലും ലിഫ്റ്റ് വേണോ എന്നുചോദിച്ചാൽ , വേണ്ട എന്നു പറഞ്ഞിട്ട് പറയും "എന്തോകണ്ടിട്ടു നോക്കാൻ  തിരിഞ്ഞു പോയതാ " എന്നിട്ടു വന്നവഴിയേ നടക്കാൻ തുടങ്ങും ... ഒടുവിൽ നമ്മുടെ കഥാപാത്രം ;പുള്ളി പാവമാ പക്ഷെ പാവം ക്രൂരൻ , സഹായിച്ചു കൊല്ലുക എന്ന് കേട്ടിട്ടില്ല അത് താനിത്

Comments

Popular posts from this blog

വേണ്ടാ വേണ്ട ....സംസാരം വേണ്ട

ക്വാറന്റൈൻ ജീവിതം 😊

പിശുക്ക്