Posts

Showing posts from October, 2019

വേണ്ടാ വേണ്ട ....സംസാരം വേണ്ട

ഞാൻ ബാച് ‌ ലർ ആയീ   ബംഗ്ലൂയൂരിൽ കഴിയുന്ന കാലം. എൻ്റെ സുഹൃത്തിന്റെ വീട്ടിൽ ചുമ്മാ ഒരു വാരാന്ത്യം ആഘോഷിക്കാൻ പോയീ . അവന്റെ വീടിൻ്റെ അടുത്ത് ഒരു ബാംഗ്ലൂർ മലയാളിയും അയാളുടെ കന്നഡക്കാരി ഭാര്യയും താമസിച്ചിരുന്നു. വളരെ നല്ല മനുഷ്യൻ, വല്ലപ്പോഴും മിച്ചം വരുന്ന ഭക്ഷണം പട്ടിക്ക് കൊടുക്കാതെ ഞങ്ങൾക്ക് തരുമായിരുന്നു. ഞങ്ങളുടെ അവസ്ഥ പട്ടിയേക്കാളും മെച്ചമൊന്നും ആയിരുന്നില്ല , അതുകൊണ്ട് പ്രതേകിച്ചു വിഷമം ഒന്നും തോന്നിയിട്ടില്ല. അവര് തരുന്നത് വാങ്ങി മൃഷ്ടാംഗം ഭക്ഷിക്കും. ഒരു ദിവസം എന്റെ സുഹൃത്തും അയാളും   കൂടി പുറത്തു സംസാരിച്ചു നിൽകുവായിരുന്നു . എന്തോ വിഷയം , ഞാൻ കമ്പ്യൂട്ടറിൽ ഒരു സിനിമ കണ്ടുകൊണ്ടിക്കുന്നു . ആ കന്നഡ മലയാളീടെ സഹധർമണി അവരുടെ വീടിൻ്റെ വാതുക്കൽ ഇരിക്കുന്നു . കൈയ്യിലെ   മുറത്തിൽ നിന്ന് എന്തോ നുള്ളിപ്പെറുക്കി ചെയ്യുന്നു . ആ തരുണി അവരുടെ കെട്ടിയവൻ പറയുന്നത് ശ്രദ്ധിക്കൂന്നുണ്ട് . കാര്യങ്ങൾ ഒരു ബോറൻ സിനിമ പോലെ വലിഞ്ഞു പോകുന്നു . അയാളുടെ എന്തോ ഫലിതത്തിന്റെ   മറുപടിയായീ എൻ്റെ   സുഹൃത്ത് അയാളോട്   പറഞ്ഞു   “നിങ്ങളുടെ സംസാരം ശരിയ