ഹംപി –ആനന്ദം

18 വർഷമായീ കൊണ്ടുനടക്കുന്ന ഒരു സ്വപ്നം, ഹംപി യാത്ര . ഒരു ദിവസം ഒരുചർച്ചയിൽ എന്റെ ഭാര്യ സഹോദരൻ പറയുകയാണ് അവർക്കു ഒരു ഹംപി പ്ലാൻ ഉണ്ടന്ന് , കാര്യമാക്കിയില്ല എങ്കിലും എന്റെ ആഗ്രഹം പ്രകടപ്പിച്ചു . ഒരു ദിവസം ഒരു മെസ്സേജ് വിത്ത് ഹോട്ടൽ ബുക്കിംഗ് -- ട്രിപ്പ് ടു ഹംപി ഉറപ്പിച്ചിരിക്കുന്നു .
ബാംഗ്ലൂരുവിൽ നിന്നും ചിത്രദുർഗ വഴി ഹംപി ആയിരുന്നു ഞങ്ങളുടെ റൂട് .355 Km . ഒന്നാംതരം ഹൈ വേ . രാവിലെ 6 മണിക്ക് ഞങ്ങൾ യാത്ര തിരിച്ചു ,ചന്നം പിന്നം മഴ , അതുകൊണ്ടു പതുക്കെയാണ് വണ്ടി ഓടിച്ചത് . 8 മണിയായപ്പോൾ വിശക്കാൻ തുടങ്ങി അപ്പോൾ തുടങ്ങിയതാ ഹോട്ടൽ നോക്കാൻ , അവസാനം ഒരു കൂതറ സ്ഥാലത്തുനിന്നും ബ്രേക്ക് ഫാസ്റ്റ് (ബാംഗ്ലൂർ - ഹംപി റോഡിൽ ഫാമിലി റെസ്റ്റാന്റ്സ് ഇല്ല , കുറെ ഏറെ ഡാബകൾ മാത്രം.)
ചിത്ര ദുർഗ എത്തുമ്പോൾ നമ്മളെ എതിരേൽക്കുന്നതു കാറ്റാടി പാടങ്ങൾളുടെ ഒരു നിരകളാണ് , ഒരു ശരാശരി മലയാളിയെ സംബന്ധിച്ചു ഒരദ്ഭുദം തന്നെ , പിന്നെ ചാറ്റൽ മഴ , അത് കാഴ്ചയെ കൂടുതൽ ഭംഗിആക്കി . വണ്ടി നിർത്തി ഫോട്ടോ പിടിച്ചു,കൂടെയുള്ള കുഞ്ഞുങ്ങളോട് എന്തെക്കെയോ പറഞ്ഞു കൊടുത്തു , അവർക്കു എന്ത് മനസിലാക്കാൻ. അവസാനം ചിത്രദുർഗയിൽ എത്തിയപ്പോൾ നല്ല വെയിൽ . അപ്പോൾ ഒരു ആഗ്രഹം , ചിത്ര ദുർഗ - ദി സിറ്റി ഓഫ് ഫോർട്ട്സ് കാണണം എന്ന് , ആഗ്രഹങ്ങൾ പൂർത്തിയാക്കാനുള്ളതാണല്ലോ , അങ്ങനെ ഇടുങ്ങിയ റോഡിലൂടെ വ്യൂ പോയിന്റ് എത്തി . ഒരു മല മുഴുവൻ കോട്ട കെട്ടിവെച്ചിരിക്കുന്നു , നല്ല രസം , കുറെ അധികം ഫോട്ടോ എടുത്തു.അധികം സമയം അവിടെ തങ്ങിയില്ല , പൊള്ളുന്ന വെയിൽ.
പിന്നെ നേരെ ഹംപി , ഞങ്ങൾ റൂം ബുക്ക് ചെയ്തതു മയൂരാ ഭുവനേശ്വരി ,കമലാപുര .KSTDC; സർക്കാർ വക ഹോട്ടൽ ,ബുക്കിംഗ് Make mytrip വഴി ചെയ്തു. /സി മുറിക്ക് 3500 Rs ഡിസ്കൗണ്ടിനു ശേഷം ,സീസൺ ആയതുകൊണ്ടാണ് റേറ്റ് . ഹോട്ടൽ ബുക്ക് ചെയ്തതിനു ഒരു കാരണം ഉണ്ട് , ഹോട്ടലിൽ നിന്ന് 5 KM ചുറ്റളവിൽആണ് ഹംപി ഹെറിറ്റേജ് വില്ലജ് . ഒന്നുകിൽ നടന്നു പോകാം അല്ലെങ്കിൽ സൈക്കിൾ,ഓട്ടോ... പല മാർഗങ്ങൾ
ഹംപിയിൽ നമ്മൾ കാണുന്നത് ഒരു രാജവംശത്തിന്റെ തകർച്ചയാണ് . പ്രതാപത്തിൽ നിന്ന് യുദ്ധം തകർത്ത ഒരു പ്രദേശം , പിന്നെ കാലചക്രത്തിന്റെ ജീർണതയും .അവിടുത്തെ രാജാവിന്റെ കൊട്ടാരം എവിടെയെന്നുപോലും ഇപ്പോഴും അറിയില്ല ,നമ്മൾ കാണുന്നത് ക്ഷേത്ര അവശിഷ്ടങ്ങളും അനുബന്ധ സ്ഥാപനങ്ങളും മാത്രം ,3 നൂറ്റാണ്ടിലേക്കു പടർന്നു കിടക്കുന്ന ക്ഷേത്ര നിർമ്മാണകലാവിരുത്ആണ് .ഹംപി ഒരു വികാരമാണ് , എല്ലാം നമ്മൾ സങ്കല്പിക്കണം . തകർന്ന കല്ലുകല്ലുകളിൽനിന്നും ,നമ്മുടെ ഭാവനയിൽ നിന്നും. ഞാൻ ഹംപിയെ City of boulders എന്ന് വിളിക്കും കാരണം അവിടെ കല്ലുകൾ മാത്രമേ അവശേഷിച്ചിട്ടുള്ളു . പക്ഷെ കല്ലുകൾ കഥപറയും പ്രതാപത്തിന്റെ ,തകർച്ചയുടെ ,കണ്ണീരിന്റെ
ഹംപി കാണാൻ പോകുമ്പോൾ ,താത്പര്യം ഉള്ളവരെ മാത്രം കൂട്ടി പോകുക അല്ലെങ്കിൽ നമുക്ക് ആസ്വദിക്കാൻ കഴിയില്ല . 3 ദിവസമെങ്കിലും വേണം ഹംപി ഓടിച്ചിട്ടു കണ്ടു തീരാൻ. നല്ല വെയിൽ നമ്മളെ തളർത്തും തീർച്ച . ഹിന്ദു പുരാണം അറിയാത്തവർ പോകാതിക്കുനതാ ഭംഗി ;കാരണം പോയിട്ട് പ്രതേകിച്ചു ഗുണം ഒന്നുമില്ല .പിന്നെ ഹംപിയെ കുറിച്ച് നന്നായീ വായിക്കുക; മനസിലാക്കുക എന്നിട്ടു പോകുവാൻ നോക്കുക. ഹംപി ഒരു ത്രില്ലിംഗ് ഫൺ ട്രിപ്പ് അല്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു , ഹംപി ട്രിപ്പീന്ന് അവസാനം എന്തോ ഒരു നഷ്ട്ടബോധം വരണം ; ഒരു വിങ്ങൽ ;അപ്പോഴാണ് അതൊരു ഹംപി ട്രിപ്പ് ആകുന്നതു
        നല്ല വെയിൽഉള്ള സ്ഥലമാണ് ,തൊപ്പി ഒരെണ്ണം കരുതുക
       ധാരാളം വെള്ളം കുടിക്കുക;കയ്യിൽ കരുതുക
    കഴിയുമെങ്കിൽ ഭക്ഷണം കയ്യിൽ കരുതുക , ഹോട്ടൽസ് കുറവാണു
        ചരിത്രം ഉറങ്ങുന്ന മണ്ണാണ് ,അത് വരും തലമുറയ്ക്ക് കൂടി കാണാൻ സൂക്ഷിക്കുക , വൃത്തികേടാക്കരുത്

അവിടെ നിധി ഒന്നുമില്ല എല്ലാം കുഴിച്ചു നോക്കിയതാണ് , അതുകൊണ്ടു കഷ്ടപ്പെടേണ്ട 😉

Comments

Popular posts from this blog

വേണ്ടാ വേണ്ട ....സംസാരം വേണ്ട

ക്വാറന്റൈൻ ജീവിതം 😊

പിശുക്ക്