Posts

Showing posts from July, 2019

ഒരു ലിഫ്റ്റ് കഥ

ഞാൻ പഠനത്തിനായി   ഒറീസ്സയിൽ ആയിരിക്കുന്ന സമയം ; ഞങ്ങടെ കോളേജ് ഒരു പട്ടിക്കാട്ടിൽ ആണ്. ഒരു മുട്ടായീ വാങ്ങാൻപോലും അടുത്തുള്ള മാർക്കറ്റിൽ പോകണം. 2.5 കിലോമീറ്റർ നടപ്പ് .ഹൈടെൻഷൻ ഇലക്ട്രിക്ക് ലൈനിന്റെ ഇരമ്പൽ കേട്ട് നടക്കണം . പിന്നെ അങ്ങനെ നടക്കുമ്പോൾ ഒരു ഗുണമുണ്ട് ; സ്വപ്നം കാണാം , മിക്കവാറും യാത്രകൾ രാത്രിആയതുകൊണ്ടു ദിവാസ്വപ്‌നം എന്ന് പറയാൻ പറ്റില്ല. സുഖമുള്ള സ്വപ്‌നങ്ങൾ ... പഠിച്ചു ജോലിവാങ്ങി…കാർ വാങ്ങി ....ലൈൻ അടിച്ചു പെണ്ണുകെട്ടി .... അങ്ങനെ സുഖമുള്ള സ്വപ്നങ്ങൾ നെയ്യാം.... അങ്ങനെ ഒരു ദിവസം നടക്കുമ്പോൾ ഒരു സൈക്കിൾ ബെൽ.... ഒരു നോൺ ടീച്ചിങ് സ്റ്റാഫ് ആണ്.. നല്ല പുഷ്‌ടിയുള്ള മനുഷ്യൻ. ലിഫ്റ്റ് വേണോ എന്നൊരു സ്നേഹമയമായ ചോദ്യം.സസന്തോഷം സമ്മതം മൂളി. പുണ്യവാനായ ഈ മനുഷ്യസ്നേഹിയേ ദൈവം അനുഗ്രഹിക്കും എന്ന് മനസ്സിൽ പറഞ്ഞു . ഭീമാകായനായ ആ മനുഷ്യസ്നേഹി   സൈക്ലിളിൽനിന്നിറങ്ങി, എന്നിട്ടു പറയുവാ ... നീ സൈക്കിൾ ചവിട്ടിക്കോ ,ഞാൻ മുൻപിൽ ഇരിക്കാം എന്ന്. 55   കിലോ തൂക്കമുള്ള ഞാൻ 80 കിലോ തൂക്കമുള്ള ആ മൃഗത്തെയും വച്ച് 2 Km സൈക്കിൾചവിട്ടണം എന്ന് സാരം . ലിഫ്റ്റ് വേണം എന്നുപറഞ്ഞതുകൊണ്ടു ഇനി വേണ്ട എന്ന് പ