വേണ്ടാ വേണ്ട ....സംസാരം വേണ്ട


ഞാൻ ബാച്ലർ ആയീ  ബംഗ്ലൂയൂരിൽ കഴിയുന്ന കാലം. എൻ്റെ സുഹൃത്തിന്റെ വീട്ടിൽ ചുമ്മാ ഒരു വാരാന്ത്യം ആഘോഷിക്കാൻ പോയീ. അവന്റെ വീടിൻ്റെ അടുത്ത് ഒരു ബാംഗ്ലൂർ മലയാളിയും അയാളുടെ കന്നഡക്കാരി ഭാര്യയും താമസിച്ചിരുന്നു. വളരെ നല്ല മനുഷ്യൻ, വല്ലപ്പോഴും മിച്ചം വരുന്ന ഭക്ഷണം പട്ടിക്ക് കൊടുക്കാതെ ഞങ്ങൾക്ക് തരുമായിരുന്നു. ഞങ്ങളുടെ അവസ്ഥ പട്ടിയേക്കാളും മെച്ചമൊന്നും ആയിരുന്നില്ല , അതുകൊണ്ട് പ്രതേകിച്ചു വിഷമം ഒന്നും തോന്നിയിട്ടില്ല. അവര് തരുന്നത് വാങ്ങി മൃഷ്ടാംഗം ഭക്ഷിക്കും.
ഒരു ദിവസം എന്റെ സുഹൃത്തും അയാളും  കൂടി പുറത്തു സംസാരിച്ചു നിൽകുവായിരുന്നു. എന്തോ വിഷയം , ഞാൻ കമ്പ്യൂട്ടറിൽ ഒരു സിനിമ കണ്ടുകൊണ്ടിക്കുന്നു. കന്നഡ മലയാളീടെ സഹധർമണി അവരുടെ വീടിൻ്റെ വാതുക്കൽ ഇരിക്കുന്നു . കൈയ്യിലെ  മുറത്തിൽ നിന്ന് എന്തോ നുള്ളിപ്പെറുക്കി ചെയ്യുന്നു . തരുണി അവരുടെ കെട്ടിയവൻ പറയുന്നത് ശ്രദ്ധിക്കൂന്നുണ്ട് . കാര്യങ്ങൾ ഒരു ബോറൻ സിനിമ പോലെ വലിഞ്ഞു പോകുന്നു . അയാളുടെ എന്തോ ഫലിതത്തിന്റെ  മറുപടിയായീ എൻ്റെ  സുഹൃത്ത് അയാളോട്  പറഞ്ഞു  “നിങ്ങളുടെ സംസാരം ശരിയല്ല” എന്ന്

ഒരു സീൽക്കാരം , ഞാൻ നോക്കിയപ്പം ദാ കിടക്കുന്നു മുറം താഴെ ... ആ കോമളാംഗിക്ക് ഭാവഭേദം സംഭവിച്ചിരിക്കുന്നു !!!

ഒരു ഭദ്രകാളി ഭാവത്തിൽ അവർ എൻ്റെ സുഹൃത്തിനു നേരെ ചീറി അടുക്കുന്നു. എൻ്റെ  സുഹൃത്ത് പേടിച്ചു പുറകോട്ടു നീങ്ങുന്നു , അവരുടെ കെട്ടിയവൻ അവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു . അവര് കന്നടയിൽ എന്തോ പുലമ്പുന്നു.... കരയുന്നു ...

ദൈവമേ ഒരു വല്ലാത്ത സീൻ. ഞാൻ പതുക്കെ വലിഞ്ഞു നിന്നു

അവരുടെ പുലമ്പൽ കേട്ട അവരുടെ കെട്ടിയവൻ പതുക്കെ ചിരിക്കാൻ തുടങ്ങി. എന്നിട്ടു   പേടിചിരണ്ട  എൻ്റെ  സുഹൃത്തിനോട് പൊക്കോളാൻ പറഞ്ഞു

.എൻ്റെ സുഹൃത്ത്‌ എന്തോ പോയ അണ്ണനെ പോലെ വീട്ടിൽ വന്നു കയറി .ഞാൻ ഒന്നും ചോദിയ്ക്കാൻ പോയില്ല ;അവൻ കരഞ്ഞാലോ എന്ന് എനിക്ക് തോന്നി.

അയാൾ ആ സ്ത്രീയോട് എന്തോ കന്നടയിൽ പറയുന്നു ... അവരുടെ മുഖം കോപത്തിൽ നിന്ന് ആശ്ചര്യം … പിന്നെ ഒരു ചെറു ചിരിയിലേക്കു മാറുന്നു…   ഒരു നാണത്തോടെ അവരകത്തേക്കു പോയീ

ഞാൻ പതുക്കെ പുറത്തിറങ്ങി . ഒന്ന് പരുങ്ങിയിട്ടു അയാളോട് കാര്യം ചോദിച്ചു അപ്പൊ അയ്യാള് ചിരിച്ചോണ്ട് പറയുവാസംസാരം” എന്ന് കന്നഡ വാക്കിന് ഭാര്യ എന്നാണ് അർഥം പോലും . ഞാൻ ചിരിച്ചു പോയീ .

മനസിലായ ഭാഷയിൽ ആ സ്ത്രീ ഓർത്തു എൻ്റെ സുഹൃത്ത് അവരെ അവഹേളിച്ചു സംസാരിച്ചതാണന്നു. അവരുടെ സ്വഭാവത്തിനെ ചോദ്യം ചെയ്‌തത്‌ പോലെയാണ് അവർക്കു തോന്നിയത്.


വാൽകഷ്ണം : ഒരുകാര്യം മനസിലായീ , കേരളംവിട്ടൽ മലയാളം പറയുന്നത് സൂക്ഷിക്കണം..

Comments

Popular posts from this blog

ക്വാറന്റൈൻ ജീവിതം 😊

പിശുക്ക്