ഒരു കെമ്മനഗുണ്ടി (Kemmangundi) യാത്ര - Sep 26–28, 2009

Bangalore – Kemmangundi - 220 Km by road
ഒരു ദിവസം ഒരു സുഹൃത്ത് അതിരാവിലെ വിളിച്ചിട്ടു ചോദിക്കുവാ നീ കെമ്മനഗുണ്ടി വരുന്നോ എന്ന് , ഏതാണ് സ്ഥലം എന്ന് കൂടി ചോദിക്കാതെ ഉറക്കപിച്ചിന് സമ്മതം മൂളി , എന്നിട്ടു വീണ്ടും സുഖമായീ ഉറങ്ങി.10 മണിക്ക് എഴുന്നേറ്റപ്പോൾ ഫോൺ വിളിയുടെ കാര്യം ഓർമ്മവന്നു , തിരിച്ചു വിളിച്ചപ്പോൾ , അവൻ പറഞ്ഞു എല്ലാം ഓക്കേ ആണന്നു, ഓൺലൈനിൽ സ്ഥലം ചെക്ക് ചെയ്തപ്പോൾ കണ്ടു Summer retreat of Krishnaraja Wodeyar IV.
യാത്രയുടെ തലേ ദിവസം 3 പേര് മാത്രം , ഞാനും വേറെ രണ്ടു പേരും . സുഹൃത്ത യാത്രാ ഡീറ്റെയിൽസ് പറഞ്ഞു , ട്രെയിനിൽ Birur വരെ പിന്നെ ജീപ്പിൽ 33 Km, കെമ്മനഗുണ്ടി, താമസം Horticultural Department of Karnataka യുടെ റിസോർട്ടിൽ . റിസോർട് അവൻ ലാൽബാഗിൽ വിളിച്ചു ബുക്ക് ചെയ്തിരുന്നു. ലാൽബാഗിൽ വിളിച്ചപ്പോൾ അവനു റിസോർട് അഡ്മിനിസ്ട്രേറ്ററുടെ ഫോൺ നമ്പർ വാങ്ങി ,ഒരു കിളിനാദം പോലും. ബാച്ച്ലർ ആയിരുന്ന ഞങ്ങളുടെ മനസ്സിൽ ലഡുകൾ പൊട്ടി.
യാത്ര ദിവസം അതിരാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മനസിലായീ , ശതാപ്തി എക്സ്പ്രസ്സ് പോയീ എന്നും , എനിക്കുള്ളത് hobli fast പാസ്സന്ജർ ആണെന്നും . പിന്നെ എമർജൻസി വിൻഡോയിൽ കൂടെ അകത്ത്‌ കടന്നു ഒരു സീറ്റിൽ ഇരുന്നു . വാതിലിൽ വളരെ തിരക്കായിരുന്നു. അങ്ങനെ 10;30 ഞങ്ങൾ കടൂർ എത്തി . അവിടെ എത്തിയപ്പോൾ മനസിലായീ ഞങ്ങളെ കാത്തുനിന്ന ജീപ്പ് പോയീ എന്ന് . വീണ്ടും റിസോർട്ടിൽ വിളിച്ചപ്പോൾ വേറെ ഒരു ജീപ്പ് അറേഞ്ച് ചെയ്തു. കെമ്മനഗുണ്ടിയുടെ ഒരുവശം ബിറൂരും ഇനിയൊരുവശം ചിക്മഗളൂരും ആണ്
റിസോർട്ടിൽ എത്തിയപ്പോൾ മനസിലായീ അതൊരു പക്കാ goverment സ്ഥാപനം എന്ന് . റിസോർട്ടിൽ ഇൻചാർജ് വന്നില്ല പോലും ,ഞങ്ങൾ റിസെപ്റ്റിനിസ്റ്റിനെ അന്വേഷിച്ചു , അങ്ങനെ ഡെസിഗ്നേഷൻ ഇല്ല എന്ന് . അങ്ങനെ നോക്കുമ്പോൾ ഒരു ലേഡി ജീപ്പിൽ വന്നിറങ്ങി , എല്ലാവരും അവരെ തൊഴുന്നു , ഫോറെസ്റ് ഡിപ്പാർട്മെന്റിലെ ഒരു പെൺ സിംഹം , ഞങ്ങളുടെ കിളിനാദത്തെ കണ്ടു , ഞങ്ങളുടെ മനസ്സിൽ ലഡുകൾ കൂടിച്ചേർന്നു .വിറയൽ കൊണ്ടാകും. റൂം cost വളരെ ചീപ്പ് ആണ് ,സൗകര്യങ്ങളും കുറവ് . നല്ല തണുപ്പാണ് അതുകൊണ്ടു കുറേപ്പേര് ഒറ്റമുറിയിൽ കിടന്നുറങ്ങുന്നത് നല്ലതു , Balanket കരുതാൻ മറക്കേണ്ട – September -october സീസൺ. മഴ മഞ്ഞു കുറയ്ക്കും
ഞങ്ങൾ ബാഗ് കൊണ്ടുപോയി റൂമിൽ വച്ചു . അവിടെ ഭക്ഷണം കഴിക്കാൻ ഒരു കാന്റീൻ ഉണ്ട് (അത് മാത്രമേഒള്ളു) . ഒരു രുചിയും ഇല്ലാത്ത ഭക്ഷണം ആണെങ്കിലും നല്ല വില . കുടിവെള്ളം ബോട്ടലിലെ വെള്ളത്തെ ആശ്രയിക്കണം . വല്ലപ്പോഴുണ് കാറ്റുകൊണ്ടുവരുന്ന മൊബൈൽ സിഗ്നൽ വച്ച് വീട്ടിൽ വിളിച്ചു പറഞ്ഞു . ഒന്ന് കുളിച്ചു ഫ്രഷ് ആകാം എന്നുകരുതി കുളിക്കാൻ കയറി . അലറിവിളിച്ചു പുറത്തു വന്നു ... വെള്ളത്തിന് ഭയങ്കര തണുപ്പ് . പിന്നെ ഒരുവിധം കുളിച്ചു എന്നുപറയാം ... പല്ലുതേപ്പും കുളിയുമൊക്കെ പിന്നത്തെ ദിവസങ്ങളിൽ ഒരു കർമ്മം മാത്രമായേ ചുരുങ്ങി
ആദ്യമേ പറയട്ടെ Kemmangundi ഖനനം നിർത്തിവച്ച ഒരു ഇരുമ്പു മലയാണ് , ഒട്ടേറെ ജോളോജിക്കൽ പ്രേത്യേകതകൾ ഒള്ള സ്ഥലം .ആദ്യം പോയത് Z point - ഒരു കുഞ്ഞുട്രെക്കിങ് , വളരെ നല്ല കാഴ്ചകൾ അങ്ങനെ പോയപ്പോൾ വഴി തീർന്നു. അങ്ങനെ നിക്കുമ്പോൾ ഒരുആൾ ഒരു പൊന്തയിൽ നിന്ന് ചാടി വരുന്നു, വഴി പിന്നെ കാട്ടുവഴിയായീ . മുകൾ എത്തിയപ്പോൾ കണ്ടത് വർണിക്കാൻ പ്രയാസം , നല്ല കാറ്റു ,കൊടമഞ്ഞു - അതൊരു പൊടിമഴ പോലെതോന്നും , പിന്നെ z പോയിന്റിലേക്കുള്ള കുഞ്ഞു വഴി . അട്ടകൾ ധാരാളം , അതുകൊണ്ടു മുൻകരുതൽ ഒന്നും വേണ്ട , കടികൊള്ളാൻ തയ്യാറായാൽ മതി.
പിന്നെ തിരിച്ചു വന്നു ,വ്യൂ പോയിന്റ് പോയീ , Sunset . അസാമാന്യ സൗന്ദര്യം ഒള്ള സ്ഥലം . പിന്നെ ആ forest ചേച്ചിയോട് പറഞ്ഞു ഒരു ജീപ്പ് വാടകക്കെടുത്തു .3 ദിവസം 3500 rs . ഞങ്ങൾ പറയുന്ന സ്ഥലങ്ങൾ എല്ലാം കാണിക്കണം , പിന്നെ തിരിച്ചു റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടണം .
പിറ്റേദിവസങ്ങൾ കൊണ്ട് ഞങ്ങൾ താഴെ പറയുന്ന സ്ഥലങ്ങൾ എല്ലാം കണ്ടു , ഒരുകാര്യം പറയട്ടെ ,വഴിയില്ല , അതുകൊണ്ടു ഒരു സ്മൂത്ത് റൈഡ് ഇല്ല .എല്ലൊടിക്കും,പക്ഷെ ആവേശംകൊണ്ടു മനസിലാകില്ല . മൂടൽ മഞ്ഞു കാരണം എനിക്ക് ജീപ്പിന്റെ മുൻപിലുള്ള ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല , ഡ്രൈവർ മുറ്റാ - കാളി , , ഡ്രൈവറെ വിശ്വസിക്കുക- വിശ്വാസം അതല്ലേ എല്ലാം .ആശാൻ ഞങ്ങളെയും കൂട്ടി അങ്ങനെ പോയീ
Rose garden and rock garden - വ്യൂ പോയിന്റിന് സമീപം
Hebbe Falls- ഇപ്പോൾ അങ്ങോട്ട് ആളെ കടത്തിവിടുന്നില്ല ,കടുവ ശല്യം
Kallathi falls- 120 മീറ്ററിൽ നിന്ന് വെള്ളം തട്ടി തെറിച്ചു വീഴുന്നു
Mullayanagiri- കർണാടകത്തിലെ ഏറ്റവും വല്യ കൊടുമുടി , പേടിക്കേണ്ട മുകൾ വരെ പടികൾ ഉണ്ട്
Baba Budangiri കർണാടകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി-No step, ഒരു ഗുഹ ദർഗ ഉണ്ട്
പിന്നെ കുഞ്ഞു കുഞ്ഞു മൊട്ട കുന്നുകൾ , ഞങ്ങളുടെ മെയിൻ പണി എന്നുപറഞ്ഞാൽ കുന്നിൻ മുകളിൽ നിന്ന് ഊർന്നു താഴോട്ട് പോകുക ,(ജീൻസ്‌ അതിന്നു പറ്റും ), വെള്ളത്തുള്ളികളും പുല്ലും അതിനു പറ്റിയ അവസരം ഉണ്ടാക്കി തരും
കർണാടകത്തിലെ ന്യൂസിലാൻഡ് എന്ന് ഞാൻ വിളിക്കും, ഇയർ ആവറേജ് day temperature 24 ,നൈറ്റ് temperature 14 ഡിഗ്രി . 3 ദിവസത്തിന് ശേഷം തിരിച്ചു വന്നപ്പോൾ 4 കിലോ കുറഞ്ഞു , ഭക്ഷണം മോശം, പിന്നെ ഈമാതിരി ട്രെക്കിങ്ങ് , മനസിന്റെയും weight കുറഞ്ഞു , അതങ്ങു മഞ്ഞു പോലെയായീ .
ഇനി എനിക്ക് എഴുതാൻ വയ്യ , നിങ്ങൾ പോയീ കാണു

Comments

Popular posts from this blog

വേണ്ടാ വേണ്ട ....സംസാരം വേണ്ട

ക്വാറന്റൈൻ ജീവിതം 😊

പിശുക്ക്