Posts

Showing posts from November, 2019

ഒരു കെമ്മനഗുണ്ടി (Kemmangundi) യാത്ര - Sep 26–28, 2009

Bangalore – Kemmangundi - 220 Km by road ഒരു ദിവസം ഒരു സുഹൃത്ത് അതിരാവിലെ വിളിച്ചിട്ടു ചോദിക്കുവാ നീ കെമ്മനഗുണ്ടി വരുന്നോ എന്ന് , ഏതാണ് സ്ഥലം എന്ന് കൂടി ചോദിക്കാതെ ഉറക്കപിച്ചിന് സമ്മതം മൂളി , എന്നിട്ടു വീണ്ടും സുഖമായീ ഉറങ്ങി.10 മണിക്ക് എഴുന്നേറ്റപ്പോൾ ഫോൺ വിളിയുടെ കാര്യം ഓർമ്മവന്നു , തിരിച്ചു വിളിച്ചപ്പോൾ , അവൻ പറഞ്ഞു എല്ലാം ഓക്കേ ആണന്നു, ഓൺലൈനിൽ സ്ഥലം ചെക്ക് ചെയ്തപ്പോൾ കണ്ടു Summer retreat of Krishnaraja Wodeyar IV. യാത്രയുടെ തലേ ദിവസം 3 പേര് മാത്രം , ഞാനും വേറെ രണ്ടു പേരും . സുഹൃത്ത യാത്രാ ഡീറ്റെയിൽസ് പറഞ്ഞു , ട്രെയിനിൽ Birur വരെ പിന്നെ ജീപ്പിൽ 33 Km, കെമ്മനഗുണ്ടി, താമസം Horticultural Department of Karnataka യുടെ റിസോർട്ടിൽ . റിസോർട് അവൻ ലാൽബാഗിൽ വിളിച്ചു ബുക്ക് ചെയ്തിരുന്നു. ലാൽബാഗിൽ വിളിച്ചപ്പോൾ അവനു റിസോർട് അഡ്മിനിസ്ട്രേറ്ററുടെ ഫോൺ നമ്പർ വാങ്ങി ,ഒരു കിളിനാദം പോലും. ബാച്ച്ലർ ആയിരുന്ന ഞങ്ങളുടെ മനസ്സിൽ ലഡുകൾ പൊട്ടി. യാത്ര ദിവസം അതിരാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മനസിലായീ , ശതാപ്തി എക്സ്പ്രസ്സ് പോയീ എന്നും , എനിക്കുള്ളത് hobli fast പാസ്സന്ജർ ആണെന്നും . പിന്നെ എമർജൻസി വിൻ

ഹംപി –ആനന്ദം

18 വർഷമായീ കൊണ്ടുനടക്കുന്ന ഒരു സ്വപ്നം , ഹംപി യാത്ര . ഒരു ദിവസം ഒരുചർച്ചയിൽ എന്റെ ഭാര്യ സഹോദരൻ പറയുകയാണ് അവർക്കു ഒരു ഹംപി പ്ലാൻ ഉണ്ടന്ന് , കാര്യമാക്കിയില്ല എങ്കിലും എന്റെ ആഗ്രഹം പ്രകടപ്പിച്ചു . ഒരു ദിവസം ഒരു മെസ്സേജ് വിത്ത് ഹോട്ടൽ ബുക്കിംഗ് -- ട്രിപ്പ് ടു ഹംപി ഉറപ്പിച്ചിരിക്കുന്നു . ബാംഗ്ലൂരുവിൽ നിന്നും ചിത്രദുർഗ വഴി ഹംപി ആയിരുന്നു ഞങ്ങളുടെ റൂട് .355 Km . ഒന്നാംതരം ഹൈ വേ . രാവിലെ 6 മണിക്ക് ഞങ്ങൾ യാത്ര തിരിച്ചു , ചന്നം പിന്നം മഴ , അതുകൊണ്ടു പതുക്കെയാണ് വണ്ടി ഓടിച്ചത് . 8 മണിയായപ്പോൾ വിശക്കാൻ തുടങ്ങി അപ്പോൾ തുടങ്ങിയതാ ഹോട്ടൽ നോക്കാൻ , അവസാനം ഒരു കൂതറ സ്ഥാലത്തുനിന്നും ബ്രേക്ക് ഫാസ്റ്റ് ( ബാംഗ്ലൂർ - ഹംപി റോഡിൽ ഫാമിലി റെസ്റ്റാന്റ്സ് ഇല്ല , കുറെ ഏറെ ഡാബകൾ മാത്രം .) ചിത്ര ദുർഗ എത്തുമ്പോൾ നമ്മളെ എതിരേൽക്കുന്നതു കാറ്റാടി പാടങ്ങൾളുടെ ഒരു നിരകളാണ് , ഒരു ശരാശരി മലയാളിയെ സംബന്ധിച്ചു ഒരദ്ഭുദം തന്നെ , പിന്നെ ചാറ്റൽ മഴ , അത് ആ കാഴ്ചയെ കൂടുതൽ ഭംഗിആക്കി . വണ്ടി നിർത്തി ഫോട്ടോ പിടിച്ചു , കൂടെയുള്ള