ക്വാറന്റൈൻ ജീവിതം 😊

 


എസിയുടെ  നനുനനത തണുപ്പിൽ പട്ടുമെത്തയിൽ ഇരുന്നു അയാൾ 17 ആമത്തെ  നിലയിലെ , ആ വലിയ ജനാലയിലൂടെ പുറത്തേക്കു വിശാലമായ നീല കടലിനെ നോക്കിയിരുന്നു .  ഒന്ന് നെടുവീര്പെട്ടശേഷം , അയാൾ കലണ്ടറിൽ നോക്കി , അയാൾ അവിടെ വന്നിട്ട്  4  ദിവസങ്ങൾ കഴിഞ്ഞു. ക്ലോക്കിൽ 12 ;30  ആകാൻ പോകുന്നു. ഉച്ച ഭക്ഷണം വരാനുള്ള സമയം ആയീ എന്ന് അയാൾ മനസ്സിൽ ഓർത്തു.  കോഴിയിറച്ചിയും പച്ചക്കറികളും പഴങ്ങളും ചേർന്നെത്തുന്ന ആ ഊണിനെ അയാൾ വെറുത്തു തുടങ്ങിയിരുന്നു .

 അയാൾ തന്റെ ഫോണിലേക്കു തിരിഞ്ഞു നോക്കി , Whatsapp ഇൽ തുറക്കാതെ കിടക്കുന്ന മെസ്സേജുകളിൽ അയാൾക്ക്‌ ഒരു തത്പര്യവും തോന്നിയില്ല .  വെറുതെ ഫോണിൽ പരാതിയപ്പോൾ സിനിമ കാണാനും പട്ടു കേൾക്കാനുംനുമുള്ള apps അയാൾ കണ്ടു. എങ്കിലും അതൊന്നു തുറന്നു നോക്കാനുള്ള മനസ് അയാൾക്കില്ലായിരുന്നു . ആ മുറിയിലെ വിരസത നിറഞ്ഞ നിശബ്ദദ അയാളെ പതുകെ പതുകെ കീഴ്പ്പെടുത്തുന്ന അയാൾ മനസിലാക്കിയിരുന്നു.

 ഘോരമായ നിശബ്ദടയിൽ , അയാൾക്ക്‌ അയാളുടെ ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു , രക്ത ധമനികളുടെ ചോരയോടുന്ന ശബ്‌ദം അസഹനീയമായേ തുടങ്ങിയിരുന്നു . ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്ന അയാൾക്ക്‌ , അതൊരു ഭീകരാസത്വത്തെ പോലെ പല്ലിളിച്ചു കാട്ടുന്നതായീ തോന്നി.

അയാൾ തടവിൽ ആണെന്ന നിരസിക്കാനാവാത്ത സത്യം അയാൾ മനസിലാക്കിത്തുടങ്ങിയിരുന്നു . കടലിൽ ആർത്തുല്ലസിക്കുന്ന മനുഷ്യരെ നോക്കി അയാൾ പല്ലിറുമ്മി. അവർ അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനം പറഞ്ഞു നടക്കുന്നതു കണ്ടപ്പോൾ , അവരിൽ ഒരാളാകാൻ അയാൾ കൊതിച്ചു.

 15 ദിവസത്തെ ആ താമസം അയാൾ ചോദിച്ചു വാങ്ങിയതാണ് . വിമാനയാത്രയും ,4 നേരം ഭക്ഷണവും , ആഡംബരത്ത സൗകര്യം ഉള്ള മുറിയും , പിന്നെ ചിത്ര സമാനമായാ ജനാല കാഴ്ചയും എന്ന ആ വാഗ്ദാനം നിരസിക്കാൻ അയാൾക്ക്‌  അപ്പോൾ തോന്നിയിരുന്നില്ല .

വരാനിരിക്കുന്ന സാദാരണ ജീവിതത്തെ അയാൾ സ്വപനം കണ്ടുതുടങ്ങി . മനുഷ്യരുമായീ വർത്തമാനം പറയുന്നതും വഴക്കിടുന്നതും അയാൾ ആലോചിച്ചു ;മനസ്സിൽ ചിരിച്ചു . ഏകാന്തതയെ വലിച്ചെറിയുന്ന ആ നിമിഷത്തിനായീ അയാൾ മനസികമായീ തയ്യാറെടുത്തു . എങ്കിലും അയാൾക്ക്‌ അറിയാമായീരുന്നു , അയാൾ വീണ്ടും ഏകാന്തത ആഗ്രഹിക്കും എന്ന് ......

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ

Comments

Popular posts from this blog

വേണ്ടാ വേണ്ട ....സംസാരം വേണ്ട

പിശുക്ക്