പിശുക്ക്

 ഒരിടത്ത് ഒരു പിശുക്കൻ ഉണ്ടായിരുന്നു. അയാളുടെ പിശുക്കിന് ഒരു പ്രത്യേകതയുണ്ടായിരുന്നു ആവശ്യം ഇല്ലാത്തടുത്തു പിശുക്ക് കാണിക്കുന്ന മനുഷ്യൻ. പിശുക്ക് അയാൾക്ക് പലപ്രാവശ്യം വിനകൾ വരുത്തിയിട്ടുണ്ട് എന്നാലും അയാൾക്ക് പിശുക്ക് ഒരു ഹരമാണ്. "ജാതിയാൽ ഉള്ളത് തൂത്താ പോകുമോ".

ഒരിക്കൽ അയാൾ മുടി വെട്ടാൻ പോയി. സാധാരണ മുടി വെട്ടുന്ന അതേ ബാർബറിനടുത്ത്. അയാളുടെ മൊട്ടത്തല ഹെയർ സ്റ്റൈൽ ബാർബറിന് നന്നായി അറിയാം. സാധാരണ പോലെ തന്നെ അയാൾ പോയി ബാർബറിന്റെ കസേരയിലിരുന്നു. ബാർബറിനെ നോക്കി ഒന്ന് ചിരിച്ചു. ബാർബർ മുടിവെട്ട് തുടങ്ങി. പ്രത്യേകിച്ച് വെട്ടാൻ ഒന്നുമില്ല,, ട്രിമ്മർ വച്ച് സൈഡ് മുഴുവൻ കുറ്റി പോലെ ആക്കി തരും. മുടിവെട്ട് മഹാമഹം കഴിഞ്ഞപ്പോൾ ബാർബർ അയാളെ നോക്കി ഒന്ന് ചിരിച്ചു; കലാപരിപാടി തീർന്നെന്ന് അർത്ഥം.

അയാൾ നോക്കിയപ്പോൾ സൈഡിലെ മുടിയുടെ കനം ഇത്തിരി കൂടുതൽ. അയാളെ പിശുക്കൻ ഉണർന്നു. ബാർബറെ നോക്കി അയാൾ ചിരിച്ചില്ല പകരം സൈഡിലെ മുടി കാണിച്ചിട്ട് പറഞ്ഞു പോരാ. ബാർബർ വീണ്ടും ട്രിമ്മർ എടുത്ത് മാരക പ്രയോഗം തുടർന്നു ഇപ്പം സൈഡിൽ മുടിയെ ഇല്ല, മൂക്ക് കണ്ണാടി എടുക്കാത്തത് കൊണ്ടുള്ള പ്രശ്നം.

ഇപ്പൊ കണ്ടാൽ തൊപ്പി കോഴിയെ പോലെയുണ്ട് എന്ന കമൻറ് പാസാക്കി ഭാര്യ നടന്നകന്നു.

  കഥയിലെ കഥാപാത്രം ആരാണെന്ന് എനിക്കറിയാം. നിങ്ങൾക്ക് നിങ്ങളുമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം അല്ല !!!

Comments

Popular posts from this blog

വേണ്ടാ വേണ്ട ....സംസാരം വേണ്ട

ക്വാറന്റൈൻ ജീവിതം 😊