ഒരു കെമ്മനഗുണ്ടി (Kemmangundi) യാത്ര - Sep 26–28, 2009
Bangalore – Kemmangundi - 220 Km by road ഒരു ദിവസം ഒരു സുഹൃത്ത് അതിരാവിലെ വിളിച്ചിട്ടു ചോദിക്കുവാ നീ കെമ്മനഗുണ്ടി വരുന്നോ എന്ന് , ഏതാണ് സ്ഥലം എന്ന് കൂടി ചോദിക്കാതെ ഉറക്കപിച്ചിന് സമ്മതം മൂളി , എന്നിട്ടു വീണ്ടും സുഖമായീ ഉറങ്ങി.10 മണിക്ക് എഴുന്നേറ്റപ്പോൾ ഫോൺ വിളിയുടെ കാര്യം ഓർമ്മവന്നു , തിരിച്ചു വിളിച്ചപ്പോൾ , അവൻ പറഞ്ഞു എല്ലാം ഓക്കേ ആണന്നു, ഓൺലൈനിൽ സ്ഥലം ചെക്ക് ചെയ്തപ്പോൾ കണ്ടു Summer retreat of Krishnaraja Wodeyar IV. യാത്രയുടെ തലേ ദിവസം 3 പേര് മാത്രം , ഞാനും വേറെ രണ്ടു പേരും . സുഹൃത്ത യാത്രാ ഡീറ്റെയിൽസ് പറഞ്ഞു , ട്രെയിനിൽ Birur വരെ പിന്നെ ജീപ്പിൽ 33 Km, കെമ്മനഗുണ്ടി, താമസം Horticultural Department of Karnataka യുടെ റിസോർട്ടിൽ . റിസോർട് അവൻ ലാൽബാഗിൽ വിളിച്ചു ബുക്ക് ചെയ്തിരുന്നു. ലാൽബാഗിൽ വിളിച്ചപ്പോൾ അവനു റിസോർട് അഡ്മിനിസ്ട്രേറ്ററുടെ ഫോൺ നമ്പർ വാങ്ങി ,ഒരു കിളിനാദം പോലും. ബാച്ച്ലർ ആയിരുന്ന ഞങ്ങളുടെ മനസ്സിൽ ലഡുകൾ പൊട്ടി. യാത്ര ദിവസം അതിരാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മനസിലായീ , ശതാപ്തി എക്സ്പ്രസ്സ് പോയീ എന്നും , എനിക്കുള്ളത് hobli fast പാസ്സന്ജർ ആണെന്നും . പിന്നെ എമർജൻസി വിൻ...